ഉപ്പളയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; നാലുപേര്‍ ആസ്പത്രിയില്‍

0
245

ഉപ്പള : (www.mediavisionnews.in)തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നാല് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മുളിഞ്ചയിലെ ബി.എം. മുസ്തഫ (29), സാജിര്‍ (28), പച്ചിലംപാറയിലെ റിയാസ് (31), മുനീര്‍ (29) എന്നിവര്‍ക്കാണ് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റത്. ഇവരെ ഉപ്പളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നാം വാര്‍ഡായ മുളിഞ്ചയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി റിഷാന സാബിറിന്റെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നുരാവിലെ പ്രവര്‍ത്തിക്കുന്നതിനിടെയാണ് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റത്.

മരത്തില്‍ നിന്ന് ഇളകിയ തേനീച്ചക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here