കാസര്‍കോട്: ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘങ്ങളെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി കൊലക്കേസുകളില്‍ അടക്കം പ്രതികളായ നിരവധി പേര്‍ക്ക് നോട്ടീസ് നല്‍കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 20 പേര്‍ക്കും കുമ്പളയില്‍ 15 പേര്‍ക്കുമാണ് നോട്ടീസ് നല്‍കിയത്. കാസര്‍കോട് സബ് ഡിവിഷന്‍ പരിധിയിലെ കാസര്‍കോട്, വിദ്യാനഗര്‍, ബദിയഡുക്ക, ആദൂര്‍, ബേഡകം എന്നീ സ്റ്റേഷന്‍ പരിധികളിലായി 45 പേര്‍ക്കും ഇത്തരത്തില്‍ നോട്ടീസ് നല്‍കി. 107-ാം വകുപ്പ് പ്രകാരമുള്ള നോട്ടീസ് നല്‍കി ആറു മാസത്തിനുള്ളില്‍ ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ ഉടന്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് നോട്ടീസ് നല്‍കാനാണ് പൊലീസിന്റെ തീരുമാനം.