ബന്തിയോട് പച്ചമ്പളയില്‍ യുവാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

0
497

ബന്തിയോട്: (www.mediavisionnews.in) രണ്ട് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. പച്ചമ്പള മേർജാലിലെ ഇര്‍ഷാദ്(28), പച്ചമ്പള സ്വദേശിയും മായിപ്പാടിയില്‍ താമസക്കാരനുമായ ഇര്‍ഫാന്‍(27) എന്നിവരെയാണ് കുമ്പള അഡീഷണല്‍ എസ്.ഐ. സോമയ്യയും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 11 മണിയോടെ പച്ചമ്പള ക്വാര്‍ട്ടേഴ്‌സിന് സമീപം വെച്ച് സത്താര്‍ എന്ന ഇസ്മായില്‍, അജിത് എന്നിവരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലാണ് ഇവര്‍ അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here