ബന്തിയോട് മുട്ടത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട 15 ലോഡ് മണല്‍ പിടികൂടി

0
329

ബന്തിയോട്: (www.mediavisionnews.in) മുട്ടത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട 15 ലോഡ് മണ്ണില്‍ പൊലീസ് പിടിച്ചെടുത്തു. കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പകല്‍ സമയങ്ങളില്‍ മണ്ണല്‍ കടത്തിക്കൊണ്ടുവന്ന് രാത്രി കാലങ്ങളില്‍ ചെറുതും വലുതുമായ വാഹനങ്ങളില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന സംഘം മുട്ടത്തും പരിസരത്തും പ്രവര്‍ത്തിക്കുന്നതായി ആക്ഷേപമുണ്ട്. മണ്ണല്‍ കടത്ത് കേന്ദ്രത്തിന്റെ സമീപത്ത് ഷിറിയ തീരദേശം പൊലീസ് സ്റ്റേഷന്‍ ഉണ്ടെങ്കിലും ഇവര്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഡി.വൈ.എസ്.പിയും സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here