ദുബായ് : കോവിഡ് ദുരിത കാലത്ത് ഭാഗ്യം വീണ്ടും ഇന്ത്യൻ പ്രവാസിക്കൊപ്പം, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനം സ്വന്തമാക്കി. ദുബായ് വിമാനത്താവളത്തിൽ ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ 338 സീരീസിലുള്ള 4829 നമ്പര്‍ ടിക്കറ്റിലൂടെ ദുബായില്‍ താമസിക്കുന്ന ഹൈദരാബാദ് സ്വദേശി ലക്ഷ്മി വെങ്കിട്ടറാവു എന്ന 34കാരനാണ് 10 ലക്ഷം ഡോളറിന്റെ ( ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനത്തിന് അർഹനായത്.