കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന് കൊവിഡ് പോസിറ്റീവ് ആയതില്‍ സംശയം ഉന്നയിച്ച് ബന്ധുക്കളും എസ്.ഡി.പി.ഐയും

0
194

കൂത്തുപറമ്പ് : കണ്ണവത്ത് കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മുഹമ്മദ് സലാഹൂദ്ദീന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവ് ആയതിന് പിന്നില്‍ പോലിസിന്റെ ആസൂത്രണമാണെന്ന് സംശയം ഉന്നയിച്ച് എസ്.ഡി.പി.ഐ നേതാവ് നസ്‌റുദ്ദീന്‍ എളമരം . സലാഹൂദ്ദീന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് എന്ന വാര്‍ത്തക്കൊപ്പം കണക്ക് കൂട്ടല്‍ തെറ്റിയില്ല, ഇതിനപ്പുറം നാം പ്രതീക്ഷിക്കരുത് എന്നാണ് നസ്‌റുദ്ദീന്‍ എളമരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സ്വലാഹുദ്ദീന്റെ കൊവിഡ് ടെസ്റ്റ് പ്രൈവറ്റ് ആശുപത്രിയില്‍ നിന്ന് നടത്തണമെന്നാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

 ജനാസ അനുഗമിക്കുന്നതില്‍ നിന്നും അനുബന്ധ ചടങ്ങില്‍ നിന്നും പ്രവര്‍ത്തകരേയും ബന്ധുക്കളെയും മാറ്റി നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ടെസ്റ്റ് പോസിറ്റീവ് എന്ന് പ്രചരിപ്പിക്കുന്നതെന്നാണ് ആരോപണം. പോലീസിനും ആര്‍.എസ്.എസിനും ഇടയിലുളള ഗൂഢലോചനയാണ് ഇതിന് പിന്നല്‍ എന്ന് നസ്‌റുദ്ദീന്‍ എളമരം സുപ്രഭാതത്തോട് പറഞ്ഞു.

ഇന്ന് രാവിലെ ഒമ്പത് മണിക്ക് പുറത്ത് വന്ന റിസള്‍ട്ട് ഇന്നലെ രാത്രി തന്നെ ചില മാധ്യമങ്ങള്‍ക്ക് എങ്ങനെ ലഭിച്ചുവെന്നും ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടന്നും ഈ വിഷയത്തില്‍ ആസൂത്രിത കുപ്രചരണമാണ് നടക്കുന്നതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. തലശ്ശേരി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നത്.

കൂത്തുപറമ്പില്‍ നിന്ന് സഹോദരിമാര്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയ സലാഹുദ്ദീനെ ബൈക്ക് ഇടിച്ച് അപകടം സൃഷ്ടിച്ച ശേഷം പ്രദേശത്ത് കാത്തിരുന്ന സംഘം വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു.അക്രമി സംഘത്തില്‍ പതിനൊന്ന് പേരുളളതായാണ് വിവരം. എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ കൊലക്കുളള പ്രതികാരമായിട്ടാണ് സലാഹുദ്ദീനെ വധിച്ചതെന്നാണ് പൊലിസിന്റെ നിഗമനം.കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്് ആണെന്നാണ് എസ്.ഡി.പി.ഐ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here