ഉപ്പള ടൗണിൽ മുസ്ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

0
156

ഉപ്പള: (www.mediavisionnews.in) ഒമ്പത് മാസംമുമ്പ് മുസ്ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടി. കൈക്കമ്പയിലെ ആദം (23), നയാബസാറിലെ നൗഷാദ് (24) എന്നിവരാണ് അറസ്റ്റിലായത്. മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ ഉപ്പള ബദരിയ ജുമാമസ്ജിദിന് സമീപത്തെ മുസ്തഫ (38)യെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ഒമ്പത് മാസം മുമ്പ് ജിം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം മുസ്തഫയെ തടഞ്ഞുനിര്‍ത്തി കൈക്കും കാലിനും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇപ്പോള്‍ അറസ്റ്റിലായവരെ നേരത്തെ മഞ്ചേശ്വരം പൊലീസ് പലപ്രാവശ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും വിട്ടയക്കുകയാണുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here