സാരിയിൽ അണിഞ്ഞൊരുങ്ങിയിറങ്ങിയപ്പോൾ ഫോൺവിളിയെത്തി, യാത്ര മാറ്റി മൂർഖനെ പിടികൂടി – യുവതി (വീഡിയോ)

0
234

കർണാടക: ഒരു വിവാഹത്തിന് പോകാനായി സാരിയിൽ അണിഞ്ഞ് ഒരുങ്ങി നില്‍ക്കുകയായിരുന്നു നിര്‍സര. പെട്ടെന്നാണ് ഒരു ഫോണ്‍ വിളിയെത്തിയത്. വീട്ടിൽ വലിയ പാമ്പ് കയറി ഇരിക്കുന്നു.  ഉടനടി ആ വീട്ടിലേയ്ക്ക് നിർസര പുറപ്പെടുകയായിരുന്നു.

സാരിയില്‍ തന്നെ നിര്‍സര സംഭവസ്ഥലത്തെത്തുകയായിരുന്നു. മൂർഖൻ പാമ്പ് ആണ് വീട്ടില്‍ കയറിക്കൂടിയിരുന്നത്. മറ്റ് സാധനങ്ങളൊ ഒന്നുമില്ലാതെ  കൈകള്‍ കൊണ്ടാണ് യുവതി പാമ്പിനെ പിടികൂടിയത്.

നിര്‍സര ചിട്ടി എന്ന പാമ്പു പിടുത്തക്കാരിയാണ് വീഡിയോയിലെ താരം. കര്‍ണാടക സ്വദേശിനിയാണ് നിര്‍സര. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here