കോഴിക്കോട് വിമാനത്താവളത്തിൽ 5.6 ലക്ഷത്തിന്റെ കള്ളക്കടത്ത്; കാസർകോട് സ്വദേശി പിടിയിൽ

0
168

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളംവഴി കടത്താൻശ്രമിച്ച 5.6 ലക്ഷത്തിന്റെ കള്ളക്കടത്ത് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. എയർ അറേബ്യയുടെ ഷാർജ – കോഴിക്കോട് വിമാനത്തിൽ ഷാർജയിൽനിന്നെത്തിയ കാസർകോട് സ്വദേശിയിൽനിന്ന് 100 ഗ്രാം സ്വർണം, രണ്ട് ആപ്പിൾ ഐഫോൺ, 100 പായ്ക്കറ്റ് വിദേശ സിഗരറ്റ് എന്നിവയാണ് കണ്ടെടുത്തത്.

ധരിച്ചിരുന്ന സോക്സിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സിഗരറ്റും ഐ ഫോണുകളും ചെക്ക് ഇൻ ബാഗേജിലായാണ് ഒളിപ്പിച്ചിരുന്നത്. ഒരാഴ്ചമുൻപാണ് ഇയാൾ കോഴിക്കോട്ടുനിന്ന് ഷാർജയിലേക്കു പോയത്. കസ്റ്റംസ് െഡപ്യൂട്ടി കമ്മീഷണർ ഡോ. എൻ.എസ്. രാജിയുടെ നേതൃത്വത്തിൽ സൂപ്രണ്ട് ഹാൻസൺ, ഇൻസ്പെക്ടർ മുരളീധരൻ എന്നിവർ ചേർന്നാണ് കള്ളക്കടത്ത് പിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here