കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
202

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 270 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 242 പേര്‍ക്കു രോഗം ബാധിച്ചു. . 144 പേര്‍ക്ക് കോവിഡ് ഭേദമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

ഈസ്റ്റ് എളേരി-14

ചെങ്കള-8

മധൂര്‍-13

വെസ്റ്റ് എളേരി-1

കാഞ്ഞങ്ങാട്-21

നീലേശ്വരം-10

കയ്യൂര്‍ ചീമേനി-12

ചെറുവത്തൂര്‍-8

കോടോംബേളൂര്‍-7

പള്ളിക്കര-19

ഉദുമ-24

പുല്ലൂര്‍പെരിയ-7

ബദിയടുക്ക-8

അജാനൂര്‍-17

എന്‍മകജെ-3

കുമ്പള-9

ചെമ്മനാട്-12

മഞ്ചേശ്വരം-9

മുളിയാര്‍-3

ദേലംപാടി-4

മീഞ്ച-1

മൊഗ്രാല്‍പുത്തൂര്‍-2

കാസര്‍കോട്-16

കുറ്റിക്കോല്‍-6

പിലിക്കോട്-2

പടന്ന-3

കാറഡുക്ക-2

മടിക്കൈ-10

തൃക്കരിപ്പൂര്‍-2

കിനാനൂര്‍ കരിന്തളം-3

മംഗല്‍പാടി-6

ബേഡഡുക്ക-6

കള്ളാര്‍-1

പൈവളിഗെ-1

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6214 പേര്‍

വീടുകളില്‍ 4937 പേരും സ്ഥാപനങ്ങളില്‍ 1347 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6214 പേരാണ്. പുതിയതായി 245 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1059 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 430 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 540 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 175 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 95 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

6678 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 617 പേര്‍ വിദേശത്ത് നിന്നെത്തിയവരും 452 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5609 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4642 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 46 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here