ആദ്യമായി ഇന്‍സുലിന്‍വേണ്ടിവന്നു, ശ്വാസം മുട്ടലുമുണ്ട്, ദയവായി ഫോണ്‍വിളി ഒഴിവാക്കുക; തോമസ് ഐസക്ക്

0
205

തിരുവനന്തപുരം: ആരോഗ്യസ്ഥിതി അറിയാനും ക്ഷേമാശംസകള്‍ നേരാനുമായി ധാരാളം സുഹൃത്തുക്കള്‍ ട്വിറ്ററിലൂടെയും ഫോണിലൂടെയും തന്നെ ബന്ധപ്പെടുന്നുണ്ടെന്നും അസുഖം ഏറെ ഭേദമായിട്ടുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്ക്.

എന്നാല്‍ ചെറിയ ശ്വാസം മുട്ടലുള്ളതുകൊണ്ട് ഫോണ്‍ വിളികള്‍ കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ദയവായി ഫോണ്‍ വിളി ഒഴിവാക്കണമെന്നുമാണ് ഐസക്ക് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ഫോണ്‍ വിളിച്ചാല്‍ എടുക്കാന്‍ കഴിയില്ല. അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കില്‍ മെസേജ് അയച്ചാല്‍ മതി. തീര്‍ച്ചയായും മറുപടി ലഭിക്കും. നടപടിയും ഉറപ്പാക്കുമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

സെപ്റ്റംബര്‍ ആറിനാണ് തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്.

മന്ത്രിയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്

ആരോഗ്യസ്ഥിതി അറിയാനും ക്ഷേമാശംസകള്‍ നേരാനുമായി ധാരാളം സുഹൃത്തുക്കള്‍ ട്വിറ്ററിലൂടെയും ഫോണിലൂടെയും ബന്ധപ്പെടുന്നുണ്ട്. അസുഖം ഏറെ ഭേദമായിട്ടുണ്ട്. രണ്ടു പ്രശ്‌നങ്ങള്‍ പൊതുവായിട്ടുണ്ട്. ഡയബറ്റിക്‌സ് അല്‍പം കൂടുതലാണ്. ആദ്യമായി ഇന്‍സുലിന്‍ വേണ്ടിവന്നു. ചെറിയ ശ്വാസം മുട്ടലുണ്ട്. അതുകൊണ്ട് ഫോണ്‍ വിളികള്‍ കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ദയവായി ഫോണ്‍ ഒഴിവാക്കുക. എടുക്കാന്‍ കഴിയില്ല.. അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കില്‍ മെസേജ് അയച്ചാല്‍ മതി. തീര്‍ച്ചയായും മറുപടി ലഭിക്കും. നടപടിയും ഉറപ്പാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here