റംസിയുടെ ആത്മഹത്യ; സീരിയല്‍ നടിക്ക് ജാമ്യം, പൊലീസ് ഒത്തുകളിയെന്ന് ആരോപണം

0
187

കൊല്ലത്ത് വിവാഹ നിശ്ചയത്തിന് ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊട്ടിയം സി.ഐ ദിലീഷിനെതിരെ യുവതിയുടെ കുടുംബം. ആരോപണം നേരിടുന്ന നടിക്ക് മുൻകൂർ ജാമ്യം നേടാൻ സി ഐ സഹായം ചെയ്തുവെന്നാണ് കുടുബത്തിന്‍റെ ആരോപണം. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പിതാവ് പരാതി നൽകി.

കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടിക്കെതിരെ തെളിവുകൾ ഉണ്ടായിട്ടും കൊട്ടിയം സി.ഐ. നടപടി സ്വീകരിച്ചിരുന്നില്ല. സീരിയൽ നടിയെ ആദ്യ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച പൊലീസ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ഇവർ ഹാജരാകാഞ്ഞിരുന്നിട്ടും വിവരം മറച്ച് വച്ചു. നടിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ കൊട്ടിയം സി.ഐ.ദിലീഷ് അവസരം ഒരുക്കുകയാണെന്നാണ് ആരോപണം. ആത്മഹത്യ ചെയ്ത യുവതിയുടെ പിതാവ് ഇത് ചൂണ്ടി കാട്ടി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here