മുംബൈ: വീടിന് പുറത്തിരുന്ന് കളിക്കുകയായിരുന്ന മൂന്നു വയസുകാരനെ തട്ടിയിട്ട ശേഷം കാർ കുഞ്ഞിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ വാർത്ത ഏജൻസിയായ എഎൻഐയാണ് പുറത്തു വിട്ടിരിക്കുന്നത്.
മഹാരാഷ്ട്രയിലെ മൽവാനിയില് വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. വീടിന് പുറത്ത് ഇരുന്ന് കളിക്കുകയായിരുന്ന കുഞ്ഞിനെ കാർ തട്ടിയിടുന്നതും കുഞ്ഞിന്റെ ശരീരത്തിന് പുറത്ത് കൂടി കാർ കയറി ഇറങ്ങുന്നതും വീഡിയോയിൽ കാണാം. കുട്ടി ഓടി മാറുന്നതിന് മുമ്പ് കാർ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. അതേസമയം കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.
2018ൽ സമാനമായ മറ്റൊരു സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. ഫുട്ബോൾ കളിക്കുന്നതിനിടെ ഷൂലേസ് കെട്ടുകയായിരുന്ന കുട്ടിയുടെ പുറത്തേക്ക് ഒരു സ്ത്രീ ഓടിച്ച മാരുതി വാഗനർ കയറുകയായിരുന്നു. എന്നാൽ കുട്ടി പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടു.