ഉപ്പള പെരിങ്കടിയിൽ അനധികൃത മണൽക്കടത്ത്; അഞ്ച് ബൈക്കുകളും ഒരാളെയും പൊലീസ് കസ്റ്റഡിലെടുത്തു

0
229

ബന്തിയോട്: (www.mediavisionnews.in) പെരിങ്കടി കടപ്പുറത്ത് മണല്‍ ഊറ്റുന്ന സംഘത്തിലെ ഒരാളെയും അഞ്ച് ബൈക്കുകളും കുമ്പള പൊലീസ് കസ്റ്റഡിലെടുത്തു. പെരിങ്കടി കടപ്പുറത്ത് ആദ്യമായിയാണ് മണല്‍ എടുക്കാന്‍ തുടങ്ങിയത്. ഇതോടെ മണല്‍ വാഹനങ്ങളുടെ മരണപ്പാച്ചിലും മണല്‍ സംഘത്തിന്റെ ഉച്ചത്തിലുള്ള ശബ്ദവും കാരണം പരിസരവാസികള്‍ക്ക് ദുരിതമായി. പല പ്രാവശ്യം മണല്‍ സംഘത്തിന് നാട്ടുകാര്‍ താക്കീത് നല്‍കിയെങ്കിലും മണല്‍ സംഘം ഇതൊന്നും ചെവിക്കൊണ്ടില്ല. മണല്‍ ഊറ്റുന്ന സംഘം എത്തിയ വിവരം അറിഞ്ഞാണ് ഇന്ന് പുലര്‍ച്ച 2 മണിയോടെ അഞ്ച് ബൈക്കുകളിലായി എത്തിയ കര്‍ണാടക സ്വദേശികളായ പതിനഞ്ചംഗ സംഘത്തിലെ ഒരാളെയും അഞ്ച് ബൈക്കുകളെയുമാണ് കുമ്പള പൊലീസ് കസ്റ്റഡിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here