മിയാപദവ് ചിഗറുപാദയില്‍ വന്‍ ക്ഷേത്ര കവര്‍ച്ച; പഞ്ച ലോഹ വിഗ്രഹവും വെള്ളി നിര്‍മ്മിത പൂജാ പാത്രങ്ങളും നഷ്‌ടമായി

0
240

മഞ്ചേശ്വരം: മിയാപദവ് ചിഗറുപാദയില്‍ ക്ഷേത്രം കുത്തിത്തുറന്ന് കവര്‍ച്ച. ചികുര്‍പാതയിലെ ശ്രീമഹാലിംഗേശ്വര ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.

മുന്‍വശത്തെ വാതില്‍പൂട്ട് പൊളിച്ച നിലയിലാണ്. അകത്തുസൂക്ഷിച്ചിരുന്ന ഉത്സവമൂര്‍ത്തി പ്രഭാവലിയും വെള്ളി, ചെമ്പ് പാത്രങ്ങളും വെള്ളി തൃക്കണ്ണുമാണ് കവര്‍ന്നത്. നാല് ഭണ്ഡാരപെട്ടികള്‍ കുത്തിത്തുറന്ന് അകത്തുണ്ടായിരുന്ന പണവും കവര്‍ന്നിട്ടുണ്ട്.

ഭണ്ഡാരപെട്ടിളില്‍ എത്ര പണമുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ പരിസരവാസികള്‍ ക്ഷേത്രത്തിന്റെ വാതില്‍ തുറന്ന നിലയില്‍ കണ്ടതോടെ നോക്കിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ജയപ്രകാശിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും പരിശോധനക്കെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here