കണ്ണൂരിൽ വൻ സ്വർണ്ണവേട്ട; കാസർകോട്, മഞ്ചേശ്വരം സ്വദേശികളായ രണ്ട് യാത്രക്കാരിൽ നിന്ന് 888 ഗ്രാം സ്വർണം പിടികൂടി

0
251

കണ്ണൂർ: (www.mediavisionnews.in) കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 45.51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ രണ്ട് യാത്രക്കാരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഫ്ലൈ ദുബൈയുടെ FZ 4 5 0 7 വിമാനത്തിൽ എത്തിയ സത്താർ, ഷാർജയിൽ നിന്ന് IX 1746 വിമാനത്തിൽ എത്തിയ ഷമീർ എന്നിവരാണ് പിടിയിലായത്.

888 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കുട, പേന, ട്രോളിയുടെ പിടി, ജീൻസിന്റെ ബട്ടൺ എന്നിവയിൽ വിദഗ്ധമായി ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

അസിസ്റ്റന്റ് കമ്മീഷണർ ഇ.വികാസ് സൂപ്രണ്ടുമാരായ കെ.സുകുമാരൻ, മാധവൻ സി.വി, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, യദുകൃഷ്ണ, രാജു കെ.വി, സന്ദീപ് കുമാർ, സോണിത് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here