സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: മരിച്ചത് കാസർകോഡ് മൊഗ്രാൽ പുത്തൂർ സ്വദേശി

0
218

കാസർകോഡ്: (www.mediavisionnews.in) കാസർകോട് കർണാടക ഹുബ്ലിയിൽ നിന്നും ബന്ധുക്കളായ രണ്ടുപേർക്കൊപ്പം കാറിൽ വരുന്നതിനിടെ  മരണപ്പെട്ട മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് ട്രൂനാറ്റ് ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചു. വിശധ പരിശോധനക്കായി പെരിയ കേന്ദ്ര സർവ്വകലാശായിലെ ലാബിലേക്ക് അയച്ചു.  
മൊഗ്രാൽപുത്തൂർ കോട്ടക്കുന്നിലെ ബി എം അബ്ദുറഹ്മാൻ ആണ് മരിച്ചത്. അബ്ദുൽറഹ്മാൻ ദീർഘകാലമായി ഹുബ്ലിയിൽ വ്യാപാരിയായിരുന്നു. ഇന്നലെ രാത്രിയാണ് കാറിൽ നാട്ടിലേക്ക് പുറപ്പെട്ടത്. അബ്ദുറഹ്മാന് പനി ഉണ്ടായിരുന്നു. തലപ്പാടിയിൽ നിന്ന് ടാക്സി കാറിൽ വീട്ടിലേക്ക് വരുന്നതിനിടെ പനി മൂർച്ഛിക്കുകയും ഇതേതുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here