കൊവിഡ് വ്യാപനം: മഞ്ചേശ്വരത്ത് നിയന്ത്രണം കടുപ്പിച്ച് പൊലീസ്; ബുധനാഴ്ച്ച മുതൽ മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും

0
147

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം താലൂക്കിലെ മീഞ്ച, വോർക്കാടി, മഞ്ചേശ്വരം പഞ്ചായത്തുകളിൽ സമ്പർക്കത്തിലൂടെ ഏഴു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേശ്വരം പൊലിസ് സ്റ്റേഷൻ പരിധിയിൽ നിയന്ത്രണം കടുപ്പിച്ച് പൊലിസ്. സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം തുറന്ന് പ്രവർത്തിക്കും. പലചരക്ക്, പഴം, പച്ചക്കറി, മീൻ മെഡിക്കൽ എന്നിവ മാത്രമാണ് പ്രവർത്തിക്കുക. രാവിലെ 11 മുതൽ അഞ്ച് വരെ മാത്രം പ്രവർത്തിക്കാനാണ് അനുമതി. അനാവശ്യ കൂട്ടം ചേരലുകളും വാഹനങ്ങളിലെ കറക്കവും ഒഴിവാക്കാൻ കർശന നടപടിയുണ്ടാകും. തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ള കടകളിൽ സാമുഹ്യ അകലവും മറ്റു നിബന്ധനകളും പാലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ധാക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here