സ്റ്റേഷനിലേക് എത്തിയ പൊതുപ്രവർത്തകന് കോവിഡ്; മഞ്ചേശ്വരത്തെ എട്ട് പോലീസുകാർ ക്വാറന്‍റൈനിൽ

0
269

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ രണ്ടു തവണ എത്തിയിരുന്ന പൊതുപ്രവർത്തകന് കോവിഡ് സ്ഥീരീകരിച്ചതോടെ ഇവിടത്തെ എട്ട് പൊലീസുകാർ ക്വാറന്‍റൈനിൽ പോയി. കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ സഹായിച്ചിരുന്ന പൊതുപ്രവർത്തകനും പ്രദേശിക രാഷ്ട്രീയ നേതാവുമായ യുവാവിനാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ഇയാൾ സമ്പർക്കം പുലർത്തിയ എട്ട് പോലീസുകാരെ ക്വാറന്‍റൈനിൽ പോകാൻ നിർദ്ദേശിച്ചത്. അതേസമയം കോവിസ് വ്യാപന സാധ്യതയെ തുടർന്ന് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ തന്നെ അടച്ചിടുമെന്നും സൂചനയുണ്ട്. ഇവിടെ കനത്ത ജാഗ്രത പാലിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here