കൊല്ലം ∙ പുത്തൂരിനു സമീപം തേവലപ്പുറത്തു ദുബായിൽ നിന്നെത്തി ഗൃഹനിരീക്ഷണത്തിൽ കഴിയവെ മരിച്ച നിലയിൽ കാണപ്പെട്ട തേവലപ്പുറം ആലിൻകുന്നുംപുറം മനോജ് ഭവനിൽ മനോജി(24) നു ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനയ്ക്കായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിലേക്ക് അയച്ചു.
ഈമാസം ഒന്നിനാണ് ഇയാൾ നാട്ടിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം വീടെടുത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.