മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ‘സ്വർണ്ണ ബിസ്കറ്റുകൾ’ അയച്ച് യൂത്ത് ലീഗ് പ്രതിഷേധം

0
212

തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ആരോപണം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ‘സ്വർണ്ണ ബിസ്കറ്റുകൾ’ അയച്ചാണ് യൂത്ത് ലീഗ് പ്രതിഷേധിച്ചത്. യൂത്ത് ലൂഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ ഫിറോസ് പ്രതിഷേധത്തിന്റെ ഭാഗമായി. കഴിക്കാനുള്ള സാധാരണ ബിസ്കറ്റ് പൊതികൾ സ്വർണ നിറമുള്ള പേപ്പറിൽ പൊതിഞ്ഞാണ് യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് അയക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയിലേക്ക് കൂടി കാര്യങ്ങള്‍ എത്തുമെന്ന് കണ്ടതിനാലാണ് എം ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും ചെന്നിത്തല പറഞ്ഞു. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ ഭാഗമാവുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന കടും കൊള്ളക്കെതിരെ ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ‘സ്വർണ്ണ ബിസ്കറ്റുകൾ’ അയച്ച് പ്രതിഷേധിച്ചു. നാളെ സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മകമായി ‘സ്വർണ്ണ ബിസ്കറ്റുകൾ’ അയക്കും.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന കടും കൊള്ളക്കെതിരെ ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് 'സ്വർണ്ണ…

Posted by PK Firos on Tuesday, July 7, 2020

LEAVE A REPLY

Please enter your comment!
Please enter your name here