വീണ്ടും സ്വര്‍ണവേട്ട: കണ്ണൂരില്‍ രണ്ടരക്കിലോ സ്വർണ്ണവുമായി കാസർഗോഡ് സ്വദേശികളടക്കം ഏഴ് പേര്‍ കസ്റ്റഡിയില്‍

0
213

കണ്ണൂർ: (www.mediavisionnews.in) സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ ഏഴ് പേരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടിച്ചെടുത്തു. ദുബൈയിൽ നിന്നെത്തിയ രണ്ട് വിമാനങ്ങളിൽ നിന്നാണ് 2 കിലോ 128 ഗ്രാം സ്വർണം പിടികൂടിയത്. കാസർകോട്, നാദാപുരം സ്വദേശികൾ കസ്റ്റംസ് പിടിയിൽ.

ഇന്നലെ രാത്രി ദുബൈയില്‍ നിന്നുള്ള ഫ്ലൈ ദുബൈയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെയും വിമാനങ്ങളിലെത്തിയവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പിടിയിലായ ഏഴ് പേരും ഒരു സംഘത്തിലെ കണ്ണികളാണെന്നാണ് കസ്റ്റംസ് പറയുന്നത്.

നികുതി അടച്ച് ഒഴിവാകാന്‍ പറ്റുന്ന തൂക്കത്തിലുള്ള സ്വര്‍ണമാണ് ഓരോ ആളുകളുടെയും കയ്യിലുണ്ടായിരുന്നത്. എന്നാല്‍ ഇതൊരു സംഘമാണെന്ന് സംശയിക്കുന്ന പശ്ചാത്തലത്തിലാണ് ഏഴ് പേരെ കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here