കൊവിഡ് വ്യാപനം: നിയന്ത്രണം കടുപ്പിച്ച് പൊലീസ്; കുമ്പള സ്റ്റേഷൻ പരിധിയിൽ കണ്ടൈന്‍മെന്‍റ് സോണുകൾ പൂർണ്ണമായും അടച്ചിടും

0
218

കുമ്പള: (www.mediavisionnews.in) കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടൈന്‍മെന്‍റ് സോണുകൾ വർധിക്കുന്നു. കുമ്പള പഞ്ചായത്തിലെയും മംഗൽപാടി പഞ്ചായത്തിലെയും കണ്ടൈന്‍മെന്‍റ് സോണുകൾ പൂർണ്ണമായും അടച്ചിടാൻ നിർദേശം നൽകി. ഈ പ്രദേശങ്ങളിൽ പലചരക്ക്, പാൽ, പച്ചക്കറി, മീൻ, സ്റ്റോറുകൾ എന്നീ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രണ്ടു ദിവസത്തിൽ ഒരിക്കൽ രാവിലെ പതിനൊന്നു മുതൽ വൈകുന്നേരം അഞ്ചു മണിവരെ മാത്രം പ്രവർത്തിപ്പിക്കാം. അഞ്ചുപേരിൽ കൂടുതൽ ആളുകൾ ഒരു സമയം ഉണ്ടാകരുത്. പരിപാടികൾ സംഘടിപ്പിക്കരുത്. അനാവശ്യമായി ആളുകൾ പുറത്തിത്തിറങ്ങരുത്. തുടങ്ങി കർശന നിയന്ത്രണങ്ങളാണ് പോലീസ് മുന്നോട്ടു വെച്ചിരിക്കുന്നത്. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കുമ്പള പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

കുമ്പള പഞ്ചായത്തിലെ കണ്ടൈന്‍മെന്‍റ് സോണുകൾ: മൂന്നാം വാർഡ് – കക്കളം കുന്നു ബംബ്രാണ, ആറാം വാർഡ് ഉളുവാർ, പതിനാലാം വാർഡ് പെരുവാഡ്, പതിനഞ്ചാം വാർഡ് ബദ്രിയ നഗർ, ഇരുപതാം വാർഡ് കോയിപ്പാടി 

മംഗൽപാടി പഞ്ചായത്തിലെ കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ടൈന്‍മെന്‍റ്  സോണുകൾ: പന്ത്രണ്ടാം വാർഡ്    ഇച്ചിലംകോട്, പതിമൂന്നാം വാർഡ് മുട്ടം, പതിനഞ്ചാം വാർഡ്  ഷിറിയ, പതിനേഴാം വാർഡ്  അടുക്കം, പത്തൊൻപതാം വാർഡ്  മംഗൽപാടി, ഇരുപത്തിയൊന്നാം വാർഡ്  നയാബസാർ. 

LEAVE A REPLY

Please enter your comment!
Please enter your name here