കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
193

കാസർകോട്: (www.mediavisionnews.in) ഇന്ന് (ജൂലൈ 6 ) ആറു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും 2 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണെന്ന് ഡിഎം ഒ ഡോ എ വി രാംദാസ് അറിയിച്ചു.

വിദേശത്ത് നിന്ന് വന്നവര്‍

ജൂണ്‍ 13 ന് അബുദാബിയില്‍ നിന്ന് വന്ന ഇരട്ട സഹോദരങ്ങളായ നാല് വയസ്സുളള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശികള്‍, ജൂണ്‍ 18 ന് ദുബായില്‍ നിന്ന് വന്ന 30 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ജൂണ്‍ 23 ന് ദുബായില്‍ നിന്ന് വന്ന 26 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി

ഇതരസംസ്ഥാനത്ത് നിന്ന് വന്നവര്‍

ജൂണ്‍ 29 ന് ഹൈദരബാദില്‍ നിന്ന് വിമാന മാര്‍ഗം വന്ന 34 വയസുള്ള കോടോം-ബെളളൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 30 ന് ബസ്സ് മാര്‍ഗം വന്ന 33 വയസ്സുളള കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

12 പേര്‍ക്ക് കോവിഡ് നെഗറ്റീവ്

കാസര്‍കോട് മെഡിക്കല്‍ കോളേജ്, പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, ഉദയഗിരി സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന 12 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍

മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ നാലിന് കോവിഡ് സ്ഥിരീകരിച്ച 50 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, മഹാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 8 ന് കോവിഡ് സ്ഥിരീകരിച്ച 44 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 25 ന് കോവിഡ് സ്ഥിരീകരിച്ച 47 വയസുള്ള പളളിക്കര പഞ്ചായത്ത് സ്വദേശി, 50 വയസ്സുളള മടിക്കൈ പഞ്ചായത്ത് സ്വദേശി, 47 വയസ്സുളള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍

മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 11 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുളള കുമ്പള പഞ്ചായത്ത് സ്വദേശി, ദുബൈയില്‍ നിന്നെത്തി ജൂണ്‍ 22 ന് രോഗം സ്ഥിരീകരിച്ച 30 വയസ്സുളള മടികൈ പഞ്ചായത്ത് സ്വദേശി, ദുബൈയില്‍ നിന്നെത്തി ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച 54 വയസ്സുളള കാസര്‍കോട് നഗരസഭാ സ്വദേശി, 62 വയസ്സുളള മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ഖത്തറില്‍ നിന്നെത്തി ജൂണ്‍ 22 ന് രോഗം സ്ഥിരീകരിച്ച 44 വയസ്സുളള മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സ്വദേശി

ഉദയഗിരി സി.എഫ്.എല്‍.ടി.സി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍

മഹാരാഷ്രയില്‍ നിന്നെത്തി ജൂണ്‍ 1 ന് രോഗം സ്ഥിരീകരിച്ച 49 വയസ്സുളള മീഞ്ച പഞ്ചായത്ത് സ്വദേശി, മെയ് 26 ന് രോഗം സ്ഥിരീകരിച്ച 25 വയസ്സുളള മധൂര്‍ പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7193 പേര്‍

വീടുകളില്‍ 6871 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 322 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7193 പേരാണ്. പുതിയതായി 467 പേരെ നീരിക്ഷണത്തിലാക്കി. 617 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 504 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here