കാസർകോട്: (www.mediavisionnews.in) ഹൊസങ്കടിയിലെ സ്വകാര്യ ലാബിലെ 3 ജീവനക്കാർക്കു കോവിഡ് പോസിറ്റീവായതിന്റെ ഉറവിടം കണ്ടെത്താനായില്ലെങ്കിലും മംഗളൂരുവിൽ നിന്നെത്തിയവരുമായി സമ്പർക്കമുണ്ടായതായി സൂചന. ഇതേത്തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ലാബിലെത്തിയവരുടെ പട്ടിക പരിശോധിച്ചു.
മംഗളൂരുവിൽ ഡോക്ടറെ കണ്ട ശേഷം പരിശോധനയ്ക്കായി ഇവിടെ എത്തിയവരുമായുള്ള സമ്പർക്കമാണ് ജീവനക്കാർക്ക് കോവിഡ് പോസിറ്റീവാകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂടുന്നത്. ഇതിനു പുറമേ ലാബുമായി നിരന്തരമായി ബന്ധമുള്ളവരെയും സംശയിക്കുന്നതിനാൽ ഇവരുടെ സ്രവവും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇന്നലെ ശേഖരിച്ചവരുടെ പരിശോധന ഫലത്തിൽ നിന്ന് ഉറവിടം കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.