മൂന്ന് തവണ അംഗങ്ങളായവര്‍ മാറി നില്‍ക്കട്ടെ, ഒരു വീട്ടില്‍നിന്നും ഒരാള്‍ മതി; തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങി മുസ്‌ലിം ലീഗ്

0
203

കൊടുവള്ളി: (www.mediavisionnews.in) സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അംഗങ്ങള്‍ നിര്‍ദ്ദേശം നല്‍കി മുസ്‌ലിം ലീഗ്. മൂന്ന് തവണ അംഗങ്ങളായവര്‍ മത്സരിക്കേണ്ടെന്നാണ് ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്.

ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരങ്ങള്‍ നല്‍കണം. ഇതിനായി 30 ശതമാനം സീറ്റ് മാറ്റിവെക്കണമെന്നും സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനായി നിയോജക മണ്ഡലം പ്രസിഡന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് നിര്‍ദ്ദേശങ്ങള്‍.

ഒരു വീട്ടില്‍നിന്നും ഒന്നിലധികം പേര്‍ മത്സരിക്കുന്നത് ഒഴിവാക്കണം. മോശം പ്രകടനം നടത്തിയവര്‍ മത്സരിക്കുന്നതില്‍നിന്നും മാറിനിന്ന് പ്രചാരണ ചുമതലകള്‍ക്ക് നേതൃത്വം നല്‍കണം.

ഓരോ വാര്‍ഡിലും പാര്‍ട്ടിയിലെയും യു.ഡി.എഫിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയെടുക്കണമെന്നും മണ്ഡലം നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നവ മാധ്യമ കൂട്ടായ്മകള്‍ക്കായി അഞ്ചുപേരടങ്ങുന്ന സോഷ്യല്‍ മീഡിയ വൊളണ്ടിയര്‍സംഘത്തെ രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here