ബംബ്രാണ: കോവിഡ് കാലത്ത് നാടണയാനായ് ഒരുങ്ങിയ പ്രവാസികളോട് കേരളം ഭരിക്കുന്ന ഇടത് സർക്കാർ ചെയ്ത് കൊണ്ടിരിരുന്നത് കൊടും ക്രൂരതയാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ.കെ ആരിഫ് പറഞ്ഞു. സർക്കാരിൻ്റെ പ്രവാസി ദ്രോഹ നടപടിയിൽ പ്രിതിഷേധിച്ച് മുസ്ലിം ലീഗ് എം.എൽ.എമാർ സെക്രട്ടറിയേറ്റിലേക് നടത്തിയ മാർച്ചിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് മുസ്ലിം ലീഗ് ബംബ്രാണ ശാഖയും കക്കളംകുന്ന് ശാഖയും നടത്തിയ സമര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയും ഇതേ നിലപാടുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ കേരള ജനത നിങ്ങൾക് മാപ്പ് നൽകില്ലെന്നും ആരിഫ് കൂട്ടി ചേർത്തു.
വാർഡ് പ്രിസിഡണ്ട് അബ്ദുൽ റഹ്മാൻ ബത്തേരി അധ്യക്ഷത വഹിച്ചു. എം.പി കാലിദ് സ്വാഗതം പറഞ്ഞു. അബ്ദുല്ല കുന്നിൽ, മൊഗർ മുഹമ്മദ്, ബി.ടി മൊയ്തീൻ, റേഡോ അബ്ദുൽ റഹ്മാൻ, ബാപ്പു കുട്ടി ഹാജി, ബാപ്പു വളപ്പ്, അബ്ദുല്ല പട്ട, അബ്ബാസ് മുവ്വം, റസ്സാക് കെ.എം, ഹനീഫ്, മുഹമ്മദ്, അബ്ദുല്ല ചിര, ബി മുഹമ്മദ്, ഫസൽ ബംബ്രാണ, സിദ്ധീക് ഐ.എൻ.ജി, അബ്ബാസ് തെല്ലത്ത വളപ്പ്, ഒ.എം സിദ്ധീഖ്, ഒ.എം മൂസ, മൂസ ദിഡ്മ, തസ്രീഫ് ഖിള്റിയ, നിസാർ അലി, മുസ്തഫ ബി, എ.കെ റഫീഖ്, ഇജ്ജു, റസ്സാക് മജീദ്, കെ.വി മുഹമ്മദ്, റസ്സാക് ഇഷൽ, ലത്തീഫ് മുവ്വം, മുസ്തഫ ഖിള്രിയ, എ.കെ ബിലാൽ, സിദ്ധീക് എം.വി, അബ്ദുല്ല, മുഹമ്മദ് പൊയക്കര, ഉമർ മക്കാനി തുടങ്ങിയവർ നേതൃത്വം നൽകി.