കോട്ടയം: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ദമ്പതിമാരായി കഴിയുന്നതിനിടെ ചുറ്റിക്കറങ്ങാനിറങ്ങിയ യുവതിയ്ക്കും യുവാവിനുമെതിരെ കേസെടുത്തു. വിവരമറിഞ്ഞ് യുവാവിന്റെ യഥാര്‍ഥ ഭാര്യ പൊലിസ് സ്റ്റേഷനിലെത്തിയതോടെ കള്ളക്കളി പൊളിഞ്ഞു.
ഇടുക്കി സ്വദേശിയായ യുവാവും പത്തനംതിട്ട സ്വദേശിനിയായ യുവതിയും ഒരാഴ്ച മുമ്പാണ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്. തുടര്‍ന്ന് കളത്തിപ്പടിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഭാര്യയും ഭര്‍ത്താവുമെന്നനിലയില്‍ താമസിക്കുകയായിരുന്നു. അതിനിടെ രണ്ടുപേരും ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങി കറങ്ങി നടന്നു.
സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവെച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസിലറിയിച്ചു. തങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്മാരാണെന്നും യുവതിയുടെ അച്ഛനെ കാണാന്‍പോയെന്നുമാണ് പിടിയിലായപ്പോള്‍ യുവാവ് പൊലിസിനോട് പറഞ്ഞത്.
എന്നാല്‍ വിവരമറിഞ്ഞ് യുവാവിന്റെ യഥാര്‍ഥ ഭാര്യ പൊലിസ് സ്റ്റേഷനിലെത്തിയതോടെ കള്ളി വെളിച്ചതായി. ഇതോടെ ക്വാറന്റൈനില്‍ കഴിഞ്ഞത് യഥാര്‍ഥ ദമ്പതിമാരല്ലെന്നും ഇരുവരും അടുപ്പിത്തിലുള്ളവരുമാണെന്ന് പൊലിസ് മനസിലാക്കി. പൊലിസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം ഭാര്യയെ ഇടുക്കിയിലെ വീട്ടിലേക്ക് അയച്ചു. യുവാവിനെയും യുവതിയേയും കോട്ടയത്തെ മറ്റൊരു ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും മാറ്റി.