തിരുവനന്തപുരം (www.mediavisionnews.in) :സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുകയാണ്. കേരളത്തില്‍ വെള്ളി ,ശനി ദിവസങ്ങളില്‍ തീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 26 ന് തിിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട ,ഇടുക്കി ജില്ലകളിലും ജൂണ്‍ 27 ന് കോഴിക്കോട് ,വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 24 :തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, ജൂണ്‍ 5:തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി, ജൂണ്‍ 26:ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശ്ശൂര്‍,പാലക്കാട്, ജൂണ്‍ 27:തൃശ്ശൂര്‍,പാലക്കാട് ,മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, കാലാവസ്ഥ പ്രവചനത്തിന് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. സ്‌കൈമെറ്റ്, ഐ.ബി.എം വെതര്‍, എര്‍ത്ത് നെറ്റ് വര്‍ക്ക് എന്നീ കമ്പനികള്‍ക്കാണ് കരാര്‍.