കണ്ണൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

0
226

കണ്ണൂർ: (www.mediavisionnews.in) വീണ്ടും ചോരചീന്തി കണ്ണൂർ. ജില്ലയിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. കണ്ണൂർ ജില്ലയിലെ പാനൂരിലാണ് സംഭവം. രണ്ട് പേർക്കാണ് വെട്ടേറ്റത്. പാനൂർ സ്വദേശികളായ നിഖിലേഷ് (30), സഹോദരൻ മനീഷ് (29) എന്നിവർക്കാണ് വെട്ടേറ്റത്. പെയിന്റിങ് ജോലിക്കിടെയാണ് ആക്രമണം ഉണ്ടായത്.  ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here