ഒറ്റപെട്ടുപോയ സായ, ചവർക്കാട് ഗ്രാമീണരുടെ യാത്ര പ്രശ്നത്തിന് പരിഹാരാമായില്ല; മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി

0
160

പെർള: (www.mediavisionnews.in) കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ചെർക്കള – കല്ലടുക്ക സംസ്ഥാന പാതയിൽ സ്ഥിതി ചെയ്യുന്ന സാറടുക്ക ചെക്‌പോസ്റ് കഴിഞ്ഞ രണ്ടു മാസത്തിലേറെയായി അടഞ്ഞു കിടക്കുന്നത് കൊണ്ട് എന്മകജെ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽപ്പെടുന്ന എഴുനൂറോളം കുടുംബങ്ങൾ കേരളവുമായി ബന്ധം നഷ്ടപ്പെടുകയും പൂർണമായി ഒറ്റപ്പെടുകയും ചെയ്തിരിക്കുകയാണ്.

ഈ വിഷയത്തിൽ കാസറഗോഡ് എം.പി, മഞ്ചേശ്വരം എം.എൽ.എ എന്നിവർ ഇടപെടുകയും കർണാടക സർക്കാരും, ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവുമായി ജനങ്ങളുടെ ആവശ്യം ഉന്നയിക്കുകയും ചെയ്തെങ്കിലും ഇതുവരെയും കർണാടക സർക്കാർ അതിർത്തി തുറന്നു കൊടുക്കുവാൻ തയാറായിട്ടില്ല. വിഷയത്തിൽ ബിജെപി ജനപ്രതിനിധികൽ ദക്ഷിണ കന്നഡ ചുമതലയുള്ള മന്ത്രിയുമായി സംസാരിക്കുകയും, അതിർത്തിയിലെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. അതിർത്തി തുറക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെങ്കിലും അത് ഇതുവരെ പാലിക്കപ്പെട്ടില്ല. വിഷയത്തിൽ ഇടപെടണമെന്നും പ്രശ്നം പരിഹരിക്കാനുള്ള ആവിശ്യപ്പെട്ട് പഞ്ചായത്ത്‌ ഭരണ സമിതി പ്രമേയം പാസ്സാക്കി കർണാടക സർക്കാർനും, ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിനും നിവേദനം നൽകിയിരുന്നു. ഏന്മകജെ പഞ്ചായത്ത്‌ യുഡിഎഫും വിഷയത്തിൽ സമരം ചെയുകയും പ്രശ്നപരിഹരത്തിനായി ഇടപെടുകയും ചെയ്തിരുന്നു.

ഏന്മകജെ പഞ്ചായത്തിൽ പെടുന്ന ഒന്നും, രണ്ടും വാർഡിലെ ജനങ്ങൾക്ക്‌ അത്യാവശ്യ കാര്യങ്ങൾക്കായി പഞ്ചായത്ത്‌ ഓഫീസ്, പി.എച്ച്.സി, റേഷൻ സാധനങ്ങൾ എന്നിവയ്ക്ക് കേരളത്തിൽ വരണമെങ്കിൽ കർണാടകയിൽ ഉൾപ്പെടുന്ന സാറഡ്ക്ക ചെക്ക്പോസ്റ്റ് വഴി മാത്രമേ വരാൻ സാധിക്കുകയുള്ളു. ചെക്ക്പോസ്റ്റ് അടച്ചതോടെ ഇവരുടെ റേഷൻ വിതരണം, ആരോഗ്യ സേവനങ്ങൾ തുടങ്ങിയവ നിഷേധിക്കുന്ന അവസ്ഥ വരുകയും, എം.എൽ.എ, പഞ്ചായത്ത്‌ പ്രസിഡന്റ്‌, വാർഡ് മെമ്പർമാർ എന്നിവരുടെ ഇടപെടലുകൾ കൊണ്ട് ഇവർക്ക് നേരിട്ട് റേഷൻ സാധങ്ങൾ എത്തിക്കാനും ആരോഗ്യ സേവനങ്ങൾ ഉറപ്പ് വരുത്തുവാനും സാധിച്ചു.

എന്നാൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ലോക്ഡൗൺ ഇളവുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയപ്പോഴും കർണാടക സർക്കാരിന്റെയും, ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെയും പിടിവാശികൊണ്ട് ഒറ്റപ്പെട്ടു പോയ ഈ ഗ്രാമീണ ജനങ്ങൾ ദുരിതത്തിൽ കഴിയേണ്ട അവസ്ഥയിലാണ്.

അതിർത്തി അടച്ചത് കൊണ്ട് ജനങ്ങൾ പ്രയാസത്തിലാണെന്നും, കർണാടക സർക്കാരിന്റെയും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെയും നീതി നിഷേധവും മനുഷ്യത്വ രഹിതവുമായ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ട് ഏന്മകജെ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ സോമശേഖർ ജെ.എസ്‌, വാർഡ് മെമ്പർ ഐത്തപ്പ കുലൽ, രാധാകൃഷ്ണ നായക് ഷേണി എന്നിവർ കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിഷയത്തിൽ ഇടപെടണമെന്നും, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവത്തണമെന്നും ആവിശ്യം ഉന്നയിച്ചിരിക്കുന്നു. സർക്കാരിന്റെ നിലപാടിൽ നിരാശരായ ഇവിടുത്തെ ജനങ്ങൾ കോടതിയുടെ അനുകൂല സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here