ഉപ്പളയില്‍ യുവാവിനെ അക്രമിച്ച് ആസ്പത്രി വരാന്തയില്‍ കൊണ്ടിട്ടു

0
288

ഉപ്പള: (www.mediavisionnews.in) ഉപ്പളയില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ആസ്പത്രി വരാന്തയില്‍ കൊണ്ടിട്ട് അക്രമി സംഘം കടന്നു കളഞ്ഞു. തിങ്കളാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കര്‍ണാടക സ്വദേശിയും ഉപ്പള മണിമുണ്ടയില്‍ താമസക്കാരനുമായ 43 കാരനാണ് മര്‍ദ്ദനമേറ്റത്.

വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പൊലീസാണ് യുവാവിനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചത്.

ക്രൂരമായി മര്‍ദ്ദിച്ച ശേഷം യുവാവിനെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രി വരാന്തയിലാണ് സംഘം ഉപേക്ഷിച്ചത്. യുവാവിന്റെ തലയിലും നെറ്റിയിലും പരിക്കുണ്ട്. കൈ ഒടിഞ്ഞിട്ടുണ്ട്.

എട്ടോളം പേരടങ്ങുന്ന സംഘമാണ് മര്‍ദ്ദിച്ചതെന്ന് യുവാവ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here