രാജ്യത്ത് 24 മണിക്കൂറിനിടെ 14821 പേര്‍ക്ക് കോവിഡ്; മരണം 445

0
168

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 14821 പേര്‍ക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനിടെ 445 പേര്‍ മരിക്കുകയും ചെയ്തു. മരണനിരക്കിലുണ്ടായ വര്‍ധനവ് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. 

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 425282 ആയി. 13699 പേര്‍ മരിക്കുകയും ചെയ്തു. 174387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 237196 പേര്‍ രോഗമുക്തരായി. 

മഹാരാഷ്ട്രയില്‍ മരണസംഖ്യ ആറായിരം കടന്ന് 6170 ആയി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 132074 ആകുകയും ചെയ്തു. ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അറുപതിനായിരത്തോളമായി. 1663 പേര്‍ മരിച്ചു. 27260 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1663 പേര്‍ മരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 59377 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയിട്ടുള്ളത്. 757 മരണം റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here