ബന്തിയോട് അട്ക്കയിൽ കാറില്‍ കടത്തിയ കര്‍ണാടക മദ്യവുമായി യുവാവ് പിടിയില്‍

0
183

കുമ്പള: (www.mediavisionnews.in) കാറില്‍ കടത്തിയ 17 ബോക്‌സ് കര്‍ണാടക നിര്‍മിത മദ്യവുമായി ബന്തിയോട് സ്വദേശി പൊലീസ് പിടിയിലായി. ബന്തിയോട് അട്ക്ക വീരനഗറിലെ അജയിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഗോഡൗണില്‍ 5000 കുപ്പി കര്‍ണാടകനിര്‍മിത വിദേശമദ്യം വില്‍പ്പനക്ക് സൂക്ഷിതായി വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് ഗോഡൗണില്‍ പൊലീസ് പരിശോധന നടത്തിവരികയാണ്. ശനിയാഴ്ച രാവിലെ ബന്തിയോട്ട് വാഹനപരിശോധന നടത്തുകയായിരുന്ന കുമ്പള എസ്.ഐ എ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മദ്യം കടത്തിവരികയായിരുന്ന കാര്‍ തടയുകയായിരുന്നു. കാറിലുണ്ടായിരുന്ന സന്തോഷിനെ പൊലീസ് പിടികൂടിയെങ്കിലും മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here