ദുബായില്‍ താമസ വിസക്കാര്‍ക്കായി പുതിയ രജിസ്ട്രേഷന്‍ സംവിധാനം

0
185

ദുബായ്(www.mediavisionnews.in): ദുബായിലേക്ക് തിരികെ വരാനാഗ്രഹിക്കുന്ന താമസവിസക്കാര്‍ക്കായി പുതിയ  രജിസ്ട്രേഷന്‍ സംവിധാനമൊരുക്കി. smart.gdrfad.gov.ae എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷ അംഗീകരിക്കുകയാണെങ്കില്‍ ഉടനടി സന്ദേശം കിട്ടും. ഇതിന് ശേഷമേ ടിക്കറ്റെടുക്കാന്‍ പാടുള്ളു. വിമാന ടിക്കറ്റിന് gdrfa അപേക്ഷാ നമ്പര്‍ ആവശ്യമാണ്. യാത്രാ സമയത്ത് അനുമതി കിട്ടിയ ഇമെയിലിന്റെ പകര്‍പ്പ് കൈയില്‍ കരുതണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു.

യാത്രയ്ക്ക് മുമ്പ് പിസിആര്‍ ടെസ്റ്റ് നടത്തേണ്ടതില്ല. മടങ്ങിയെത്തുന്ന താമസവിസക്കാര്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ കൊവിഡ് 19 പരിശോധന നിര്‍ബന്ധമാണ്. വിമാനമിറങ്ങിയ ഉടന്‍ covid 19 dxb ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.  പിസിആര്‍ ഫലം ലഭിക്കുന്നതുവരെ ദുബായിലെത്തിയവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്. രോഗമുണ്ടെന്ന് കണ്ടാല്‍ 14 ദിവസം ക്വാറന്റീനിലായിരിക്കണം. വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയിലാകാത്തതിനാല്‍ യുഎഇയിലേക്ക് മടങ്ങാന്‍ മലയാളികള്‍ കാത്തിരിക്കേണ്ടി വരും. മലയാളികളുടെ മടക്കം സാധ്യമാക്കാനായി ദുബായിലേക്ക് ഉടന്‍ വിമാന സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here