അബുദാബിയില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. ജൂണ്‍ രണ്ട് മുതല്‍ ഏര്‍പ്പെടുത്തിയ സഞ്ചാര നിയന്ത്രണമാണ് നാലാമത്തെ ആഴ്ചയും തുടരുന്നത്. അതേസമയം, അബുദാബിക്കുള്ളിലെ മേഖലാ സഞ്ചാര നിയന്ത്രണം പിന്‍വലിച്ചു.
നാളെ രാവിലെ 6 മുതല്‍ അല്‍ദഫ്‌റ, അല്‍ഐന്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് അബുദാബിയിലേക്കു പ്രവേശിക്കാന്‍ അനുമതി വേണ്ട. ഇതര എമിറേറ്റില്‍നിന്നുള്ള ചരക്കുനീക്കം തടയില്ല. പ്രത്യേക അനുമതിയുള്ളവരെയും കടത്തിവിടും. അബുദാബിയില്‍ നിന്ന് പുറത്തേക്കു പോകുന്നതിനും പ്രത്യേക അനുമതി വേണ്ട. എന്നാല്‍, പുറത്തു പോയി തിരിച്ചു വരുന്നതിന് അബുദാബി പൊലീസ് വെബ്സൈറ്റില്‍ നിന്ന് മൂവിംഗ് പെര്‍മിറ്റ് എടുക്കണം.
രാത്രി 10 മുതല്‍ രാവിലെ 6 വരെ അണുവിമുക്ത പദ്ധതി പുരോഗമിക്കുന്നതിനാല്‍ സഞ്ചാര നിയന്ത്രണം തുടരും. തൊഴിലാളികള്‍ അബുദാബിയിലേക്കു വരുന്നതിനും പോകുന്നതിനുമുള്ള വിലക്കുണ്ട്.