രാജ്യത്തെ കോവിഡ് മരണം 15000 കടന്നു; ഒറ്റ ദിവസം 17296 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

0
193

ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്തെ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 17,296 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായിട്ടാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 407 പേര്‍ മരിക്കുകയും ചെയ്തു. 

ഇതുവരെ 15,301 പേരാണ് ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 4,90,401 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1,89,463 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 285637 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

മഹാരാഷ്ട്രയില്‍ മാത്രം രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിനടുത്തെത്തിയിട്ടുണ്ട്. 6931 പേരാണ് അവിടെ മരിച്ചത്. 73,780 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം കണ്ടെത്തിയത്. 2429 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

29,520 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1753 മരണവും 70,977 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 911 പേര്‍ മരിക്കുകയും ചെയ്തു. കേരളത്തില്‍ 3726 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 22 മരണവും റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here