നിയന്ത്രണങ്ങള്‍ നീങ്ങുന്നു; ആഞ്ഞൂറോളം പള്ളികള്‍ തുറന്ന് ഖത്തര്‍

0
278

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഖത്തര്‍ ഇളവ് അനുവദിച്ചു തുടങ്ങി. നിയന്ത്രണങ്ങള്‍ നാല് ഘട്ടങ്ങളായാണ് പിന്‍വലിക്കുക. ഒന്നാംഘട്ടത്തില്‍ ഷോപ്പിംഗ് മാളുകള്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനം അനുവദിച്ചു. പള്ളികളും നിയന്ത്രിതമായി തുറന്നു.

വിവിധയിടങ്ങളിലായി ആഞ്ഞൂറോളം പള്ളികളാണ് മൂന്നു മാസത്തിനു ശേഷം തുറന്നത്. തിങ്കളാഴ്ച പ്രഭാത നമസ്‌കാരത്തോടെയാണ് പള്ളികളില്‍ വിശ്വാസികള്‍ എത്തിയത്. പള്ളികള്‍ തുറന്നെങ്കിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. വയോധികര്‍, വിട്ടുമാറാത്ത രോഗമുള്ളവരും പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും വീട്ടില്‍ തന്നെ ഇരുന്ന് പ്രാര്‍ഥിക്കണം.

വെള്ളിയാഴ്ച ജുമാ ഉണ്ടായിരിക്കില്ല. പള്ളിയിലെത്തുന്നവര്‍ക്ക് മാസ്‌ക്, കയ്യുറ, ഇഹ്തിറാസ് ആപ്പില്‍ പച്ച ബാര്‍കോഡ്, നമസ്‌കാരപ്പായ തുടങ്ങിയവ നിര്‍ബന്ധമാണ്. വുളൂ വീട്ടില്‍ നിന്നും നിര്‍വഹിച്ചു വരണം. പള്ളികളില്‍ ടോയ്ലറ്റ് സൗകര്യവും ഉണ്ടാകില്ല. നമസ്‌കരിക്കുന്നവര്‍ക്കിടയില്‍ രണ്ട് മീറ്റര്‍ സാമൂഹിക അകലം നിര്‍ബന്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here