ഡല്‍ഹി ആരോഗ്യമന്ത്രി കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍; അമിത് ഷായ്‌ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തു

0
188

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത പനിയും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്‌.

രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യേന്ദ്ര ജെയിന് ഇന്ന് കോവിഡ് പരിശോധന നടത്തും.

തനിക്ക് കനത്ത പനിയും ശ്വസിക്കുന്നതിന്‌ പ്രശ്‌നവുമുണ്ടെന്ന കാര്യം സത്യേന്ദ്ര ജെയിന്‍ തന്നെയാണ് ഇന്ന് രാവിലെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. തിങ്കളാഴ്ച രാത്രിയോടെ ആശുപത്രിയില്‍ അഡ്മിറ്റായതായും അദ്ദേഹം അറിയിച്ചു.

തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളടക്കമുള്ള ഡല്‍ഹിയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here