ഉപ്പള: (www.mediavisionnews.in) വ്യാപാരികളെ ഷോക്കടിപ്പിക്കുന്ന വൈദ്യുത ബില്‍ പിന്‍വലിക്കുക, ലോക്ക് ഡൗണ്‍ കാലയളവിലെ വ്യാപാര സ്ഥാപനങ്ങളിലെ വൈദ്യുതി ചാര്‍ജ്ജ് പിന്‍വലിക്കുക, ഫിക്‌സഡ് ചാര്‍ജ്ജ് ഒഴിവാക്കുക, അന്യായമായ അശാസ്ത്രീയ രീതിയിലുള്ള ശരാശരി ഉപയോഗം കണക്കാക്കി ബില്‍ നല്‍കുന്ന കെ എസ് ഇ ബി യുടെ ശുദ്ധ തട്ടിപ്പ് നിര്‍ത്തലാക്കി എല്ലാമാസവും റീഡിംഗ് കണക്കാക്കി ബില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് ഉപ്പള കെ.എസ്.ഇ.ബി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.
പരിപാടിയിൽ യു.എം ഭാസ്കര അധ്യക്ഷത വഹിച്ചു. യൂണിററ് പ്രസിഡൻറ് കെ.ഐ മുഹമ്മദ് റഫീഖ് ഉൽഘാടനം ചെയ്തു. കമലാക്ഷ പൻജ, അബ്ദുൽ ജബ്ബാർ, റൈഷാദ്, യു.കെ അബ്ദുൽ റഹിമാൻ തുടങിയവർ സംസാരിച്ചു. അബ്ദുൽ ഹനീഫ് റൈൻബോ സ്വാഗതവും, സുകുമാര നന്‌ദിയും പറഞ്ഞു.