ഒന്നര വർഷത്തെ ജയിൽവാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഭാര്യക്ക് ഒരു കുട്ടി; യുവാവിന്റെ പരാതിയിൽ എസ്റ്റേറ്റ് ജീവനക്കാരനായി തെരച്ചിൽ

0
163

കോട്ടയം: ഹാഷിഷ് കേസിൽ ശിക്ഷിക്കപ്പെട്ട് ഒന്നര വർഷത്തിനുശേഷം സെൻട്രൽ ജയിലിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ ഭാര്യക്ക് ഒരു കുട്ടി. ഇതോടെ രേഷാകുലനായ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി ആവലാതിപ്പെട്ടു. യുവതിയെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു. ഒരു സങ്കോചവുമില്ലാതെ കുട്ടിയുടെ പിതാവിനെക്കുറിച്ച് വ്യക്തമായ ചിത്രം യുവതി പൊലീസിന് കൈമാറി. ഇതോടെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

വിവരമറിഞ്ഞ് യുവാവ് മുങ്ങിയിരിക്കയാണ്. ഇടുക്കി ജില്ലയിലെ രാജാക്കാട്ട് ആണ് സംഭവം. കുരുവിളസിറ്റി സ്വദേശിയായ 27കാരനാണ് പ്രതി. എസ്റ്റേറ്റിലെ ജീവനക്കാരനായ ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 19 വയസുള്ളപ്പോഴാണ് യുവാവ് 27കാരിയുമായി ലോഹ്യത്തിലായത്. തുടർന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇതിനിടയിലാണ് ഹാഷിഷ് കേസിൽ ഇയാളെ പിടികൂടിയത്. തുടർന്ന് കോടതി ഇയാളെ ശിക്ഷിച്ച് ജയിലിലാക്കി. ഭർത്താവ് ജയിലിൽ കഴിയുമ്പോഴാണ് കടുക്കാസിറ്റി സ്വദേശിയുമായി യുവതി അടുക്കുന്നതും ഗർഭിണിയായതും.

LEAVE A REPLY

Please enter your comment!
Please enter your name here