വിശാഖപട്ടണത്ത് വിഷവാതക ദുരന്തം ;6 മരണം, നിരവധി പേര്‍ ബോധരഹിതരായി.20 ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു

0
220

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് രാസ നിർമ്മാണ ഫാക്ടറിയിൽ ഉണ്ടായ വിഷ വാതക ചോർച്ചയിൽ മൂന്ന് മരണം. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ആർ.ആർ വെങ്കിടപുരത്ത് പ്രവർത്തിക്കുന്ന പോളിമെർ ഫാക്ടറിയിലാണ് വ്യാഴാഴ്ച്ച പുലർച്ചെ വാതക ചോർച്ച ഉണ്ടായത്. സ്റ്റെറീൻ വാതകമാണ് ഫാക്ടറിയൽ നിന്ന് ചോർന്നത്. ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട് ഫാക്ടറി ബുധനാഴ്ച്ചയാണ് തുറന്നത്.

ദേശീയ ദുരന്ത നിവാരണ സേന അപകടസ്ഥലത്തെത്തി ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. സമീപ പ്രദേശങ്ങളിലുള്ളവർ വീടിന് പുറത്തിറങ്ങരുതെന്ന കർശന നിർദേശം മുൻസിപ്പാലിറ്റി നൽകിയിട്ടുണ്ട്. അഞ്ച് കിലോമീറ്റർ പരിധി വരെ വിഷ വാതകം ചോർന്നെന്നാണ് അനുമാനം. 200ലധികം പേരെ ഇതിനോടകം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേർ ബോധരഹിതരായി വീണതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പുറത്തിറങ്ങിയവർക്ക് ഛർദ്ദി, ശ്വാസം തടസ്സം തുടങ്ങിയ ശാരീരിക അവശതകളും അനുഭവപ്പെട്ടു.

കെമിക്കൽ പ്ലാന്റിലേക്ക് ആംബുലൻസുകളും, അ​ഗ്നിരക്ഷാ സേനയും, പൊലീസും എത്തിയിട്ടുണ്ട്. സമീപത്തുള്ള വീടുകളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ഇവരെ മാറ്റുകയാണ് ഇപ്പോൾ.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here