ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യമൊട്ടാകെയുള്ള ലോക്ക്ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടിയേക്കും. നിലവിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചുകൊണ്ടാകും അടച്ചിടല്‍ നീട്ടാന്‍ സാധ്യത.
പൊതുഗതാഗം അനുവദിക്കുന്നതോടൊപ്പം റസ്റ്റോറന്റുകളും മാളുകളും തുറക്കുന്നതിനും അനുമതി നല്‍കിയേക്കും.
ഓട്ടോറിക്ഷകളിലും ടാക്‌സികളിലും രരണ്ടുപേര്‍ക്കുമാത്രം യാത്രചെയ്യാനുള്ള അനുമതിയാകും നല്‍കുക. സംസ്ഥാനങ്ങള്‍ പച്ചക്കൊടികാണിച്ചാല്‍ ആഭ്യന്തര വിമാനസര്‍വീസുകള്‍ തുടങ്ങിയേക്കും.
അതേസമയം, റെഡ് സോണുകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. റെഡ്‌സോണുകള്‍ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ മെട്രോ സര്‍വീസുകള്‍ക്കും അനുമതി നല്‍കില്ല.
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മെയ് 11ന് നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കും നിയന്ത്രണങ്ങളില്‍ ഇളവുനല്‍കുക. ശനിയഴ്ച ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കേയിക്കും.
മാര്‍ച്ച് 25മുതലാണ് ആദ്യഘട്ട ലോക്ക്ഡൗണ്‍ തുടങ്ങിയത്. പിന്നീട് ഘട്ടംഘട്ടമായി മെയ് 17വരെ നീട്ടുകയാണ് ചെയ്തത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക