രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂവായിരം കടന്നു. 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം അയ്യായിരത്തിലധികമാണ്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ലോക്ഡൗണിന്‍റെ നാലാംഘട്ടം കൂടുതല്‍ ഇളവുകളോടെ തുടങ്ങുമ്പോഴാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവരുന്നത്. 96,169 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 3029 ആയി. ജൂലൈയോടെ രോഗബാധിതരുടെ എണ്ണം ഏഴുലക്ഷംവരെയാകാമെന്നാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ള കണക്കുകള്‍
മഹാരാഷ്ട്രയില്‍ റെക്കോര്‍ഡ് വര്‍ധന
മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന. ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2,347 പേര്‍ക്ക്. ഇന്നലെമാത്രം റിപ്പോര്‍ട്ട് ചെയ്‍തത് 63 മരണം. ഗുജറാത്തില്‍ കേസുകള്‍ പതിനൊന്നായിരം കടന്നു.
ഇളവുകളോടെ നാലാംഘട്ട ലോക് ഡൗണിലേക്ക് കടക്കുന്ന രാജ്യത്തിന് മുന്നില്‍ വലിയ ചോദ്യചിഹ്നങ്ങളാണ് മഹാരാഷ്ട്രയും ഗുജറാത്തും. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‍ത നാല്‍പത് ശതമാനത്തിലധികം കേസുകളും ഈ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് മാത്രം. അതിവേഗത്തിലാണ് ഇരുസംസ്ഥാനങ്ങളിലും രോഗം പടരുന്നത്. മഹാരാഷ്‌ട്ര വീണ്ടും ഭയപ്പെടുത്തുകയാണ്. ഒരുദിവസം രണ്ടായിരത്തിലധികം പേര്‍ക്ക് കോവിഡ്. അയിരത്തി അഞ്ഞൂറിലധികം കേസുകളും മുംബൈയില്‍തന്നെ.
മഹാനഗരത്തിലെ ആകെ കേസുകളുടെ എണ്ണം ഇരുപതിനായിരത്തിലെത്തി നല്‍ക്കുന്നു. ധാരാവിയില്‍ 1242 കേസുകളും 56 മരണവും. നിലവിലെ നിരക്കില്‍ രോഗവ്യാപനം തുടര്‍ന്നാല്‍ ഒന്നര ആഴ്ച കൊണ്ട് രോഗികളുടെ എണ്ണം അരലക്ഷം കടക്കുമെന്നാണ് വിലയിരുത്തല്‍. ഗുജറാത്തില്‍ രോഗവ്യാപനം ഇപ്പോഴും പ്രതിദിനം ശരാശരി മുന്നൂറ്റി അന്‍പതില്‍ താഴെ ആണെങ്കിലും മരണനിരക്ക് കുതിച്ചുയരുകയാണ്.
11380 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചപ്പോള്‍ 659 ജീവന്‍ നഷ്‍ടമായി. സംസ്ഥാനത്തെ 74 ശതമാനം രോഗികളും 80 ശതമാനം മരണവും അഹമ്മദാബാദില്‍, നഗരത്തില്‍ 8420 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തപ്പോള്‍ 524 പേര്‍ മരിച്ചു. ഗുജറാത്തില്‍ 4499ും മഹാരാഷ്ട്രയില്‍ 7688 പേരും ഇതുവരെ രോഗമുക്തി നേടി.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക