മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി കേരള വഖഫ് ബോർഡ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപയും വഖഫ് ബോർഡ് നൽകി. വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി.കെ. ഹംസയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ പി. ഉബൈദുല്ല എം.എൽ.എ, പി.ടി.എ റഹീം എം.എൽ.എ, എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. എം. ഷറഫുദ്ദീൻ, പ്രഫ. കെ.എം.എ റഹീം, റസിയ ഇബ്രാഹീം, ഗവ. സെക്രട്ടറി വി.എ. രഹ്ന, ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ ബി.എം. ജമാൽ എന്നിവർ പങ്കെടുത്തു.