പൊലീസ് സ്റ്റേഷനുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ യുവാവിന്റെ കിടിലന്‍ ഡാന്‍സ്. യുവാവ് ഡാന്‍സ് കളിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായതോടെ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.
ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ നയാ ഷഹര്‍ പൊലീസ് സ്റ്റേഷനിലായിരുന്നു യുവാവിന്റെ ഡാന്‍സ്. കാഴ്ചക്കാരായി ഇരുന്ന പൊലീസുകാരില്‍ ചിലര്‍ യുവാവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇയാളെക്കൊണ്ട് നൃത്തം ചെയ്യിപ്പിച്ചതിന്റെ സാഹചര്യം വ്യക്തമല്ല. പൊലീസ് സ്റ്റേഷനില്‍ അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയതത്.