സംസ്ഥാനത്ത് പൊതുഗതാഗതത്തിന് അനുമതി നൽകി. ജില്ലയ്ക്കകത്താണ് പൊതുഗതാഗതത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇതോടെ ജലഗതാഗതം അടക്കം വീണ്ടും പ്രവർത്തിക്കും.
സീറ്റിംഗ് കപ്പാസിറ്റിയുടെ 50% ആളുകളെ മാത്രമേ പൊതുഗതാഗതത്തിൽ അനുവദിക്കുകയുള്ളു. യാത്രക്കാരെ നിന്നുകൊണ്ട് യാത്ര ചെയ്യാൻ അനുവദിക്കില്ല. കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ ജില്ലയ്ക്കകത്ത് ഗതാഗതത്തിന് തടസമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അന്തർ ജില്ലയ്ക്ക് യാത്രാ പാസ് വേണ്ട എന്നാൽ തിരിച്ചറിയൽ കാർഡ് കയിൽ കരുതണം. വൈകീട്ട് 7 മണി വരെ യത്ര ചെയ്യാം. ആരോഗ്യ പ്രവർത്തകർക്ക് സമയപരിധി ബാധകമല്ല. ഇലക്ട്രീഷ്യൻ, മറ്റ് ടെക്‌നീഷ്യൻമാർ എന്നിവർ ലൈസൻസ് കൈയ്യിൽ കരുതണം. ജോലി ആവശ്യത്തിനായി സ്ഥിരമായി മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവവർ പൊലീസിൽ നിന്നോ ജില്ലാ മേധാവിയിൽ നിന്നോ പാസ് വാങ്ങണം. ലോക്ക്ഡൗൺ മൂലം ഒറ്റപ്പെട്ട വിദ്യാർത്ഥികൾ, ബന്ധുക്കൾ എന്നിവരെ കൂട്ടിക്കൊണ്ടുപോകുന്നതിനും, ജോലി സ്ഥലത്ത് കുടുങ്ങി പോയ തൊഴിലാളികൾക്കും യാത്ര ചെയ്യാൻ അനുമതി നൽകും. എന്നാൽ അന്തർ ജില്ല പൊതു ഗതാഗാതം ഉണ്ടാകില്ല.
സ്വകാര്യ വാഹനങ്ങളിൽ മൂന്ന് പേരെ അനുവദിക്കും. മൂന്ന് പേരും ഒരും കുടുംബത്തിൽപ്പെട്ടവരായിരിക്കണം. ഇരുചക്ര വാഹനങ്ങളിൽ ഒരാളെ മാത്രമേ അനുവദിക്കൂ. കുടുംബാംഗമാണെങ്കിൽ മാത്രം പിൻസീറ്റ് യാത്ര അനുവദിക്കും. ഓട്ടോറിക്ഷയിൽ ഡ്രൈവർക്ക് പുറമെ ഒരാളെ മാത്രമേ അനുവദിക്കുകയുള്ളു.