നാളെ​ സമ്പൂർണ ലോക്​ഡൗൺ; അവശ്യസാധന വിൽപനശാലകൾ തുറക്കാം

0
190

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്​ച​ സമ്പൂർണ ലോക്​ഡൗൺ. ചരക്ക്​ വാഹനങ്ങളും ആരോഗ്യ ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങളും നിരത്തിലിറക്കാം. അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, അവശ്യവിഭാഗം ജീവനക്കാർ എന്നിവർക്ക്​ മാത്രമാണ്​ യാത്രാനുമതി. അവശ്യവസ്​തുക്കൾ വിൽക്കുന്ന കടകൾ തുറക്കാം. 

പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവക്ക്​ അനുമതിയുണ്ട്. മാധ്യമങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കുമല്ലാതെ ആളുകൾ ഒത്തുകൂടരുത്​. 

നടന്നും സൈക്കിളിലും പോകുന്നത്​ അനുവദിക്കും. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാവിലെ എട്ടുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കും. ഓൺലൈൻ ഡെലിവറി രാത്രി പത്തുവരെ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധിയിലെ റോഡുകളിൽ കഴിഞ്ഞയാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണം ഇൗ ഞായറാഴ്​ചയും തുടരും. പുലർച്ച അഞ്ചുമുതൽ രാവിലെ പത്തുവരെയാണ് നിയന്ത്രണം. ഇൗ വഴി അടിയന്തരാവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് പൊലീസി​​െൻറ പാസ് വാങ്ങണം.

സമ്പൂർണ ലോക്ഡൗൺ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ ജില്ല പൊലീസ്​ മേധാവികൾക്ക്​ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. വയനാട് ഉൾപ്പെടെ കണ്ടെയ്​ൻമ​െൻറ് മേഖലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. മേഖലകളിലേക്കും അവിടെനിന്ന് പുറത്തേക്കും മെഡിക്കൽ ആവശ്യങ്ങൾക്കും അവശ്യസാധനങ്ങളുടെ വിതരണത്തിനും മാത്രമേ യാത്രകൾ അനുവദിക്കൂ. 

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here