കൊറോണ ആശങ്കയേറുന്നു: 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 195 പേര്‍

0
209

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3900 കോവിഡ് കേസുകളും 195 മരണവും. രാജ്യത്ത് കൊറോണ കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു.  

ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 46,433 ആയി. മരണപ്പെട്ടവരുടെ എണ്ണം 1568 ആയി ഉയര്‍ന്നു. രാജ്യത്ത് 32124 സജ്ജീവ രോഗികളാണുള്ളത്. 12727 പേര്‍ക്ക് രോഗം ഭേദമായി. 

മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് കോവിഡ് രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് രോഗികളുടെ എണ്ണം 14,000 കടന്നു. 2465 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 583 പേര്‍  മരിച്ചു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഗുജറാത്തില്‍ 5804 കേസുകളും  ഡല്‍ഹിയില്‍ 4898 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 3550 കേസുകളും രാജസ്ഥാനില്‍ 3061 കേസുകളുമുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് ഉയര്‍ന്ന മരണ നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here