എടിഎം മെഷീന്‍ തകര്‍ത്ത് കുരങ്ങന്‍; അമ്പരന്ന് പൊലീസ്, ദൃശ്യങ്ങള്‍ പുറത്ത്

0
179

ദില്ലിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കുരങ്ങൻ തകർത്തു. ദില്ലി സൌത്ത് അവന്യൂവിലാണ് സംഭവം. എടിഎം തുറന്ന ശേഷം ഉള്ളിലെ കടലാസുകൾ കുരങ്ങൻ പുറത്തെടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ദില്ലി പൊലീസാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. എടിഎം കൌണ്ടറിന് മുകളില്‍ കയറുന്ന കുരങ്ങള്‍ ഉപകരണം കേടുവരുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തകര്‍ന്ന എടിഎം മെഷീനുള്ളില്‍ നിന്ന് കടലാസുകള്‍ കുരങ്ങന്‍ എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കൌണ്ടര്‍ പൂര്‍ണമായി തകര്‍ക്കാന്‍ സാധിക്കാതെ പുറത്തേക്ക് പോകുന്ന കുരങ്ങിനേയും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here